Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : I.C. Balakrishnan

Wayanad

റോ​ഡ് ഷോ​യു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​ര്യ​ട​നം തു​ട​ങ്ങി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യെ​ങ്കി​ലും യു​ഡി​എ​ഫി​ന്‍റെ സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യാ​യി സി​റ്റിം​ഗ് എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ​ര​സ്യ പ്ര​ചാ​ര​ണം ചൂ​ട് പി​ടി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തു​ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ളു​മാ​യി പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങി​യ യു​ഡി​എ​ഫ് നാ​ലാം ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​യും ആ​ന​യി​ച്ചു​കൊ​ണ്ടു​ള്ള റോ​ഡ് ഷോ​യോ​ടു​കൂ​ടി​യാ​ണ് ഇ​ന്ന​ലെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ബ​ത്തേ​രി ജം​ഗ്ഷ​നി​ൽ നി​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​നേ​യും ആ​ന​യി​ച്ച് നൂ​റു​ക​ണ​ക്കി​ന് അ​ണി​ക​ൾ പ​ങ്കെ​ടു​ത്ത റോ​ഡ് ഷോ ​അ​സം​പ്ഷ​ൻ ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച് കോ​ട്ട​ക്കു​ന്നി​ൽ സ​മാ​പി​ച്ചു. റോ​ഡ് ഷോ​യി​ൽ റോ​ഡി​നി​രു​വ​ശ​വും നി​ന്ന ആ​ളു​ക​ളോ​ടും ക​ട​ക​ന്പോ​ള​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ അ​ഭി​വാ​ദ​നം ചെ​യ്തു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ്, കെ​പി​സി​സി അം​ഗം കെ.​ഇ. വി​ന​യ​ൻ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്, നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, ക​ണ്‍​വീ​ന​ർ അ​ബ്ദു​ള്ള, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ നി​സി അ​ഹ​മ്മ​ദ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ, ഗം​ഗാ​ധ​ര​ൻ ആ​ത്താ​ർ, എം.​എ. അ​സൈ​നാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up